പാലക്കാട് -കേരള മുസ്ലിം ജമാഅത്ത് പറളിയിൽ സങ്കടിപ്പിച്ച റീ സ്റ്റോറ 26 ക്യാബിനെറ്റ് ക്യാമ്പ് നടത്തി.സമസ്ത സെന്റിനെറി യുടെ പ്രചരണത്തിന്റെ ഭാഗമായിരുന്നുക്യാമ്പ്. പറളി മസ്ജിദുൽ ഫാറുഖ് മദ്റസ അംഗണത്തിൽ സങ്കടിപ്പിച്ച പരിപാടി സർക്കിൾ പ്രസിഡന്റ് സലീം സഖാഫിയുടെ അധ്യക്ഷദ്ധയിൽ പാലക്കാട് സോൺ ജനറൽ സെക്രട്ടറി സിദ്ധിഖ് നിസാമി അൽ ഹസനി മേപ്പറമ്പ് ഉദ്ഘാടനം നിർവഹിച്ചു.
കേരള മുസ്ലിം ജമാഅത്ത് ജില്ലാ ഫിനാൻസ് സെക്രട്ടറി വിഷയാവതരണം നടത്തി.പ്രവർത്തകരായ നാം സംഘടനയിൽ മേൽ ഘടകങ്ങൾ ഏല്പിക്കുന്ന പ്രവർത്തനങ്ങങ്ങളിൽ സജീവ മാകണമെന്നും സംഘടനയുടെ പ്രവർത്തനങ്ങൾ ഇല്ലാത്ത മേഖലകളിലേക്ക് നമ്മുടെ ശ്രദ്ധ ഉണ്ടാവണമെന്നും സർക്കിൾ സോൺ ഭാരവാഹികളുടെ ഇടപെടലുകൾ നടത്തി സജീവ മാകണമെന്നും ഏറ്റടുത്ത ഉത്തരവാദിത്വങ്ങൾ നിർവഹിക്കാൻ പ്രാപ്തരായി വരണം എന്നും ഉമർ മദനി പ്രവർത്തകരെ ഉണർത്തി
നാസർ വരോട് സമസ്ത ചാനലിന്റെ ആവശ്യകഥയെ കുറിച്ച് പ്രവർത്തകരോട് പങ്കുവെച്ചു. സെന്റിനെറി നിധിയുടെ പ്രധാന്യത്തെ കുറിച്ചും അതിന്റെ ആവശ്യകഥയെ കുറിച്ചും ഉണ്ണീൻ കുട്ടി സാഖഫി വിഷയാവാദരണം നടത്തി. തില്ലകോട് സിദ്ധിഖ് ഹാജി, ഷുഐബ് മുസ്ലിയാർ ആശംസ പ്രസംഗം നടത്തി. സർക്കിൾ ജനറൽ സെക്രട്ടറി സൈദ് ഇബ്രാഹിം അൻവരി സ്വാഗതവും സെക്രട്ടറി അഹ്മദ് കബീർ കരീമി നന്ദിയും പറഞ്ഞു.



