ഇന്ത്യയെയും മലേഷ്യ, സിംഗപ്പൂർ എന്നിവയെയും ബന്ധിപ്പിക്കുന്ന I-2SEA എന്ന 3,600 കിലോമീറ്റർ ദൈർഘ്യമുള്ള പുതിയ സമുദ്രാന്തര (Subsea) കേബിൾ ശൃംഖല നിർമ്മിക്കാൻ മൈക്രോസോഫ്റ്റും സിംഗപ്പൂർ ആസ്ഥാനമായ ലൈറ്റ്സ്റ്റോമും ഉൾപ്പെടുന്ന അന്തർദേശീയ കൺസോർഷ്യം കരാറിൽ ഒപ്പുവച്ചു.
ടാറ്റ കമ്മ്യൂണിക്കേഷൻസ്, സിംഗ്ടെൽ, ASEAN Cableship, ജപ്പാനിലെ NEC എന്നിവയും പദ്ധതിയിലെ പങ്കാളികളാണ്. ആന്ധ്രാപ്രദേശിലെ മച്ചിലിപട്ടണത്ത് കേബിൾ ലാൻഡിംഗ് സ്റ്റേഷൻ സ്ഥാപിക്കുന്ന ഈ പദ്ധതി 2029-ലെ നാലാം പാദത്തോടെ പ്രവർത്തനസജ്ജമാകുമെന്നാണ് പ്രതീക്ഷ.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ക്ലൗഡ് സേവനങ്ങൾ, ഹൈപ്പർസ്കെയിൽ ഡാറ്റാ ഇൻഫ്രാസ്ട്രക്ചർ എന്നിവയ്ക്കുള്ള ഉയർന്ന ശേഷിയുള്ള ഡിജിറ്റൽ കണക്റ്റിവിറ്റി ഉറപ്പാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇന്ത്യയുടെയും തെക്കുകിഴക്കൻ ഏഷ്യയുടെയും ഡിജിറ്റൽ അടിസ്ഥാനസൗകര്യം ശക്തിപ്പെടുത്തുന്നതിൽ ഈ പദ്ധതി നിർണായകമായ മുന്നേറ്റമായി വിലയിരുത്തപ്പെടുന്നു.



