വേനസ്വേലയിൽ ശക്തമായ ഇരട്ട ഭൂകമ്പം: കാരക്കാസിൽ വൻ നാശനഷ്ടം, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

Sreelekha
1 Min Read

കാരക്കാസ്: വേനസ്വേലയുടെ തലസ്ഥാനമായ കാരക്കാസിൽ ഏതാനും സെക്കൻഡുകളുടെ വ്യത്യാസത്തിൽ ശക്തമായ രണ്ട് ഭൂകമ്പങ്ങൾ അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പങ്ങളെത്തുടർന്ന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി താൽക്കാലിക പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് അറിയിച്ചു.

തലസ്ഥാന നഗരമായ കാരക്കാസിന് പടിഞ്ഞാറൻ മേഖലയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. അയൽരാജ്യമായ കൊളംബിയയുടെ തലസ്ഥാനമായ ബൊഗോട്ടയിൽ വരെ ഇതിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. വ്യാപക നാശനഷ്ടം ഭൂകമ്പത്തിൽ കാരക്കാസിലെ നിരവധി കെട്ടിടങ്ങൾ തകർന്നു വീണു. നഗരത്തിൽ വലിയ തോതിലുള്ള നാശനഷ്ടങ്ങളും ആളപായവും ഉണ്ടായതായി ആശങ്കപ്പെടുന്നു.                                                                                                                                                     മരണസംഖ്യ പതിനായിരം കടക്കാൻ 44% സാധ്യതയുണ്ടെന്ന് യു.എസ് ജിയോളജിക്കൽ സർവേ (USGS) മുന്നറിയിപ്പ് നൽകുന്നു. രാജ്യത്ത് ദേശീയ അവധി ദിനമായിരുന്നതിനാൽ പ്രാദേശിക സമയം വൈകുന്നേരം 18:04-ഓടെ ഭൂകമ്പം ഉണ്ടാകുമ്പോൾ ഭൂരിഭാഗം ആളുകളും വീടുകളിലായിരുന്നു. പരിഭ്രാന്തരായ ജനങ്ങൾ തെരുവുകളിലേക്ക് ഓടിയിറങ്ങി. രക്ഷാപ്രവർത്തകർ തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കിടയിൽ തിരച്ചിൽ തുടരുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂ.

Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

×