ലണ്ടൻ:
ഇംഗ്ലണ്ടിലെ ലണ്ടൻ നഗരത്തിന്റെ വടക്കുഭാഗത്തുള്ള ബെഡ്ഫോർഡ്ഷെയറിന്റെ തെക്കൻ മേഖലയിലൂടെ, മധ്യ ലണ്ടനിൽ നിന്ന് മധ്യ ഇംഗ്ലണ്ടിലെ വിവിധ പ്രദേശങ്ങളിലേക്ക് യാത്രക്കാരെ കൊണ്ടുപോകുന്ന ട്രെയിനുകൾ പതിവുപോലെ സർവീസ് നടത്തിക്കൊണ്ടിരിക്കുകയായിരുന്നു.
അതിനിടെ, രണ്ട് ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടമുണ്ടായി. ഈ അപകടത്തിൽ ഒരു ട്രെയിനിന്റെ ഡ്രൈവർ മരിച്ചു. കൂടാതെ 90 പേർക്ക് പരിക്കേറ്റു. ഇവരിൽ പലരുടെയും പരിക്കുകൾ ഗുരുതരമാണെന്ന് റിപ്പോർട്ടുകളുണ്ട്. അതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന ആശങ്ക നിലനിൽക്കുന്നു.
അപകടത്തിൽ പരിക്കേറ്റവരെ രക്ഷാപ്രവർത്തകർ പുറത്തെടുത്ത് സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി ചികിത്സ നൽകി വരികയാണ്.“ഒരു ബോംബ് പൊട്ടിത്തെറിച്ചതുപോലെയായിരുന്നു അനുഭവം,” എന്ന് അപകടസമയത്ത് ട്രെയിനിന്റെ മുൻവശത്തെ ബോഗിയിൽ ഇരുന്ന യാത്രക്കാരനായ പീറ്റർ നാപ്പ് പറഞ്ഞു.ട്രെയിൻ അപകടത്തിന്റെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അധികൃതർ സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



