വടക്കഞ്ചേരി∙ മുടപ്പല്ലൂരിൽ ഇലക്ട്രിക് കട കത്തിനശിച്ചു. മുടപ്പല്ലൂർ അയ്യപ്പാസിന്റെ ഉടമസ്ഥതയിലുള്ള ഇലക്ട്രിക് ഷോപ്പാണ് കത്തിനശിച്ചത്. വ്യാഴാഴ്ച പകൽ 3 മണിയോടെയാണ് സംഭവം. കട മാറ്റി സ്ഥാപിക്കുന്നതിന്റെ ഭാഗമായി അടച്ചിട്ടിരുന്ന സമയത്താണ് തീപിടിത്തമുണ്ടായത്.
വടക്കഞ്ചേരി, ആലത്തൂർ, കൊല്ലങ്കോട് നിന്നായി നാല് യൂണിറ്റ് അഗ്നിരക്ഷാ സേന ഒരു മണിക്കൂറോളം ശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.



