റെയിൽവേ ട്രാക്കിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി.

M. H Abdul Rahman
1 Min Read

മുള്ളൂർക്കര : തൃശൂർ പൂങ്കുന്നം സ്വദേശി പള്ളത്ത് വീട്ടിൽ കൃഷ്ണൻ നായരുടെ മകൻ ഗോപിനാഥൻ ( 63 ) ആണ് മരിച്ചത്. മുള്ളൂർക്കര ഭാഗത്തെ റെയിൽവേ ട്രാക്കിൽ ചൊവ്വാഴ്ച്ച പുലർച്ചെ 5.30 ഓട് കൂടിയാണ് ട്രെയിൻ തട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.

റെയിൽവേ ട്രാക്ക് പരിശോധിക്കുന്ന ജീവനക്കാരാണ് മൃതദേഹം ആദ്യം കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്നും അടുത്തായി ഗോപിനാഥിന്റെ എന്ന് തോന്നുന്ന മാരുതി ആൾട്ടോ കാർ നിർത്തിയിട്ട നിലയിലും കണ്ടെത്തിയിട്ടുണ്ട്.

വിവരമറിഞ്ഞ വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി. മകൻ ഗോവിന്ദൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്‌പെക്‌ടർ കെ. ആർ. പ്രദീപ് കുമാറിൻ്റെ നേതൃത്വത്തിൽ തുടർ നടപടികൾ സ്വീകരിച്ചു.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശൂർ ഗവ: മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി

Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

×