വ്യവസായ ഇടനാഴി: 198 ഏക്കർ ഭൂമിയേറ്റെടുക്കൽ വേഗത്തിലാക്കണം;

Zaid Ebrahim Anwari
1 Min Read

സർക്കാരിന്റെ ഇടപെടൽ തേടി കർഷകർ

വാളയാർ: കൊച്ചി–ബെംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായി വലിയേരി പ്രദേശത്തെ 198 ഏക്കർ ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കണമെന്ന ആവശ്യവുമായി കർഷകർ. ചിറ്റൂർ എം.എൽ.എ സുമേഷ് അച്യുതനെ കണ്ട് കർഷക പ്രതിനിധികൾ നിവേദനം നൽകി.

Ref.No:ZE-515-024-50

ഭൂമിയേറ്റെടുക്കൽ സംബന്ധിച്ച വിഷയം മുഖ്യമന്ത്രിയുടെയും വ്യവസായ മന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തി നടപടികൾ വേഗത്തിലാക്കുമെന്നും ഭൂവുടമകൾക്ക് അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കുന്നതിനുള്ള ഇടപെടൽ നടത്തുമെന്നും എം.എൽ.എ കർഷകർക്ക് ഉറപ്പ് നൽകി.

വ്യവസായ ഇടനാഴിക്കായി ആകെ 1710 ഏക്കർ ഭൂമിയാണ് കണ്ടെത്തിയത്. ഇതിൽ 1450 ഏക്കർ ഏറ്റെടുത്തിട്ടുണ്ട്. വലിയേരി മേഖലയിലെ 198 ഏക്കറിന് പുറമെ ദേശീയപാതയ്ക്ക് സമീപമുള്ള സ്വകാര്യ വ്യക്തികളുടെ 15 ഏക്കർ ഭൂമിയും ഇനി ഏറ്റെടുക്കാനുണ്ട്.

ഭൂമി ഏറ്റെടുക്കൽ വൈകുന്നതിനാൽ ബന്ധപ്പെട്ട ഭൂവുടമകൾക്ക് ഭൂമി വിൽക്കാനോ ബാങ്ക് വായ്പ എടുക്കാനോ കൃഷിയിറക്കാനോ കഴിയാത്ത സാഹചര്യമാണെന്ന് കർഷകർ പറയുന്നു. ഫണ്ട് ലഭ്യമാകാത്തതാണ് നടപടികൾ വൈകാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

നടപടികൾ അടിയന്തരമായി പൂർത്തിയാക്കി ഭൂവുടമകൾക്ക് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നാണ് കർഷകരുടെ പ്രധാന ആവശ്യം. വ്യവസായ ഇടനാഴി പദ്ധതിയുടെ ഭാഗമായി ഭൂമി നഷ്ടപ്പെടുന്നവരുടെ ആശങ്കകൾ പരിഹരിച്ച് സമയബന്ധിതമായി നഷ്ടപരിഹാരം വിതരണം ചെയ്യണമെന്നും കർഷകർ ആവശ്യപ്പെട്ടു.

TAGGED:
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

×