ഇന്ത്യയിൽ Apple Pay എത്തി;

Raziya Rameez
3 Min Read

ഇനി ഐഫോണിലൂടെ ടാപ്പ് ചെയ്ത് പണമടയ്ക്കാം — ഏത് കാർഡുകൾക്ക് പിന്തുണ, എങ്ങനെ സെറ്റ് ചെയ്യാം?

ന്യൂഡൽഹി: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ആപ്പിളിന്റെ ഡിജിറ്റൽ പേയ്‌മെന്റ് സേവനമായ Apple Pay ഇന്ത്യയിലും ഔദ്യോഗികമായി ലഭ്യമായി. 2026 സെപ്റ്റംബർ 30 മുതലാണ് ഇന്ത്യയിൽ സേവനം ലഭ്യമാകുന്നത്. ആദ്യഘട്ടത്തിൽ Axis Bank പുറത്തിറക്കുന്ന Visa, Mastercard ക്രെഡിറ്റ് കാർഡുകൾക്കാണ് Apple Pay-യിൽ പിന്തുണ ലഭിക്കുക. കൂടുതൽ ബാങ്കുകളിലേക്കും കാർഡുകളിലേക്കും സേവനം വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് Apple.

iPhone, iPad, Apple Watch തുടങ്ങിയ Apple ഉപകരണങ്ങളിൽ Wallet ആപ്പ് വഴി കാർഡ് ചേർത്ത് കോൺടാക്ട്‌ലെസ് പേയ്‌മെന്റ് നടത്താം. സ്റ്റോറുകളിലെ NFC ടെർമിനലുകൾക്ക് പുറമെ പിന്തുണയുള്ള ആപ്പുകളിലും വെബ്‌സൈറ്റുകളിലും Apple Pay ഉപയോഗിച്ച് പണമടയ്ക്കാനാകും.

Ref.No:DPCI-PKD-50

അതേസമയം ഇന്ത്യയിലെ ആഭ്യന്തര കാർഡ് നെറ്റ്‌വർക്കായ RuPay-യ്ക്ക് നിലവിൽ Apple Pay പിന്തുണയില്ല. HDFC Bank, ICICI Bank, SBI Card തുടങ്ങിയ പ്രമുഖ ബാങ്കുകളുടെ കാർഡുകൾക്കും ലോഞ്ച് സമയത്ത് പിന്തുണ ലഭ്യമല്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു. ബാങ്കുകളുടെ സാങ്കേതിക സജ്ജീകരണവും കാർഡ് പോർട്ട്‌ഫോളിയോയും അനുസരിച്ച് ഭാവിയിൽ കൂടുതൽ ബാങ്കുകളെ ഉൾപ്പെടുത്താനാണ് Apple ലക്ഷ്യമിടുന്നത്.

iPhone-ൽ Apple Pay എങ്ങനെ സെറ്റ് ചെയ്യാം?

Apple Pay ഉപയോഗിക്കാൻ ആദ്യം നിങ്ങളുടെ യോഗ്യമായ കാർഡ് Wallet ആപ്പിൽ ചേർക്കണം.

ഘട്ടം 1 : iPhone-ൽ Wallet ആപ്പ് തുറക്കുക.

ഘട്ടം  2 : മുകളിലെ Add Card (+) ബട്ടൺ തിരഞ്ഞെടുക്കുക.

ഘട്ടം  3 : Debit or Credit Card തിരഞ്ഞെടുക്കുക.

ഘട്ടം   4 : കാർഡ് iPhone-ന് സമീപം പിടിച്ച് വിവരങ്ങൾ സ്കാൻ ചെയ്യാം. അല്ലെങ്കിൽ            കാർഡ് വിവരങ്ങൾ മാനുവലായി നൽകാം.

ഘട്ടം 5   : സ്ക്രീനിലെ നിർദേശങ്ങൾ പിന്തുടർന്ന് ബാങ്കിന്റെ verification പൂർത്തിയാക്കുക.

ഘട്ടം 6   : ബാങ്ക് കാർഡ് അംഗീകരിച്ചുകഴിഞ്ഞാൽ അത് Apple Wallet-ൽ ലഭ്യമാകും.

Apple-ന്റെ നിർദേശപ്രകാരം ചില കാർഡ് ഇഷ്യൂവർമാർ അധിക വിവരങ്ങളോ authentication-ഓ ആവശ്യപ്പെടാം.

Apple Watch-ലേക്ക് കാർഡ് എങ്ങനെ ചേർക്കാം?

iPhone-നൊപ്പം Apple Watch ഉപയോഗിക്കുന്നവർക്ക് Watch-ലും കാർഡ് ചേർക്കാം.

iPhone → Apple Watch app → My Watch → Wallet & Apple Pay → Add Card
തുടർന്ന് കാർഡ് വിവരങ്ങൾ നൽകുകയും ആവശ്യമായ ബാങ്ക് verification പൂർത്തിയാക്കുകയും വേണം.
കാർഡ് Watch-ലേക്ക് ചേർത്തശേഷം പിന്തുണയുള്ള കോൺടാക്ട്‌ലെസ് ടെർമിനലുകളിൽ iPhone പുറത്തെടുക്കാതെ തന്നെ Apple Watch ഉപയോഗിച്ച് പേയ്‌മെന്റ് നടത്താം.

കടകളിൽ എങ്ങനെ പണമടയ്ക്കാം?

Apple Pay പിന്തുണയ്ക്കുന്ന കോൺടാക്ട്‌ലെസ് പേയ്‌മെന്റ് ടെർമിനലിലാണ് ഇടപാട് നടത്തേണ്ടത്.

iPhone-ൽ സാധാരണയായി:

Side button രണ്ടുതവണ അമർത്തുക.

Face ID/Touch ID/passcode ഉപയോഗിച്ച് authentication പൂർത്തിയാക്കുക.

iPhone-ന്റെ മുകൾഭാഗം കോൺടാക്ട്‌ലെസ് കാർഡ് റീഡറിനടുത്ത് പിടിക്കുക.

ഇടപാട് പൂർത്തിയായതായി സ്ക്രീനിൽ സ്ഥിരീകരണം ലഭിക്കും.

എന്നാൽ Apple Pay മാത്രം സ്വീകരിക്കുന്നതുകൊണ്ട് മതിയാകില്ല; കടയിലെ ടെർമിനൽ നിങ്ങളുടെ കാർഡ് നെറ്റ്‌വർക്കും കോൺടാക്ട്‌ലെസ് പേയ്‌മെന്റും പിന്തുണയ്ക്കണം.
ഓൺലൈൻ ഷോപ്പിങ്ങിലും ഉപയോഗിക്കാം

കാർഡ് നമ്പർ വ്യാപാരിക്ക് ലഭിക്കുമോ?

Apple Pay-യുടെ പ്രധാന സുരക്ഷാ സവിശേഷതകളിലൊന്നാണ് tokenisation. പേയ്‌മെന്റ് നടത്തുമ്പോൾ ഉപയോക്താവിന്റെ യഥാർത്ഥ കാർഡ് നമ്പർ വ്യാപാരിക്ക് നേരിട്ട് നൽകാതെ ഉപകരണത്തിൽ സുരക്ഷിതമായി സൂക്ഷിക്കുന്ന tokenised card information ആണ് ഉപയോഗിക്കുന്നത്.

Apple Pay ഉപയോഗിക്കാൻ അധിക ചാർജുണ്ടോ?

Apple Pay ഉപയോഗിക്കുന്നതിന് Apple പ്രത്യേക ഫീസ് ഈടാക്കുന്നില്ലെന്ന് കമ്പനി വ്യക്തമാക്കുന്നു. എന്നാൽ കാർഡ് ഉപയോഗവുമായി ബന്ധപ്പെട്ട ബാങ്കിന്റെ സാധാരണ ചാർജുകൾ, വിദേശ ഇടപാട് ഫീസ് തുടങ്ങിയവ ബാധകമായേക്കാം.

Apple ഇന്ത്യയിലെ സേവനം കൂടുതൽ ബാങ്കുകളിലേക്കും കാർഡ് നെറ്റ്‌വർക്കുകളിലേക്കും വ്യാപിപ്പിക്കാൻ ലക്ഷ്യമിടുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ബാങ്കുകളുടെ സാങ്കേതിക തയ്യാറെടുപ്പും അവരുടെ കാർഡ് പോർട്ട്‌ഫോളിയോയും അനുസരിച്ചായിരിക്കും പുതിയ കാർഡുകളുടെ പിന്തുണ. അതിനാൽ ഇപ്പോൾ Apple Pay ഉപയോഗിക്കാൻ കഴിയാത്ത മറ്റ് ബാങ്കുകളുടെ ഉപഭോക്താക്കൾക്ക് ഭാവിയിലെ പ്രഖ്യാപനങ്ങൾ ശ്രദ്ധിക്കേണ്ടിവരും.

Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

×