കൊയ്ത്ത് തുടങ്ങി; നെല്ല് സംഭരണം വൈകുന്നു

Zaid Ebrahim Anwari
1 Min Read

 പാലക്കാട്ടെ കർഷകർ ആശങ്കയിൽ

പാലക്കാട്: ഒന്നാംവിള നെൽക്കൃഷിയുടെ കൊയ്ത്ത് ആരംഭിച്ചിട്ടും നെല്ല് സംഭരണം തുടങ്ങാത്തത് പാലക്കാട്ടെ കർഷകരിൽ ആശങ്ക വർധിപ്പിക്കുന്നു. നെന്മാറ, അയിലൂർ, ആലത്തൂർ മേഖലകളിലെ വിവിധ പാടശേഖരങ്ങളിലാണ് കൊയ്ത്ത് ആരംഭിച്ചത്.

കൊയ്തെടുത്ത നെല്ല് ഉണക്കി സംഭരണത്തിന് കൈമാറാൻ കഴിയാത്തതാണ് കർഷകർ നേരിടുന്ന പ്രധാന പ്രതിസന്ധി. ജലസേചന സൗകര്യം ലഭ്യമായ പാടശേഖരങ്ങളിൽ നെൽകൃഷി നേരത്തെ വിളവെടുപ്പിന് പാകമായതോടെയാണ് കൊയ്ത്ത് ആരംഭിച്ചത്.

കാലാവസ്ഥയിലെ മാറ്റത്തിനൊപ്പം നെൽച്ചെടികളിൽ മുഞ്ഞയുടെ ആക്രമണവും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ചില കർഷകർ സാധാരണ സമയത്തേക്കാൾ നേരത്തെ വിളവെടുപ്പ് നടത്തുകയായിരുന്നു. ഇതോടെ കൊയ്തെടുത്ത നെല്ല് എത്രയും വേഗം സംഭരണത്തിന് കൈമാറേണ്ട സാഹചര്യമാണുള്ളത്.

Ref.No:ZE-515-024-50

ഒന്നാംവിളയുടെ കൊയ്ത്ത് കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നതോടെ സംഭരണവുമായി ബന്ധപ്പെട്ട പ്രശ്നം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ബന്ധപ്പെട്ട അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.

സംഭരണം വൈകുന്നത് തുടർന്നാൽ കൊയ്തെടുത്ത നെല്ല് സംരക്ഷിക്കുന്നതിലും കർഷകർക്ക് അധിക ചെലവ് വരാനുള്ള സാധ്യതയുണ്ട്. സമയബന്ധിതമായി നെല്ല് സംഭരിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.

കൊയ്ത്തും സംഭരണവും ഏകോപിപ്പിച്ച് മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള അടിയന്തര നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കർഷകർ.

TAGGED:
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

×