ഓസ്ട്രേലിയയിൽ 16 വയസ്സിൽ താഴെയുള്ളവരുടെ സോഷ്യൽ മീഡിയ നിരോധനം:

Leena Joseph
1 Min Read

ബിഗ് ടെക്കിനെതിരെ നടപടികൾ ശക്തമാക്കാൻ റെഗുലേറ്റർക്ക് കൂടുതൽ അധികാരം   

16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് ഏർപ്പെടുത്തിയിരിക്കുന്ന നിരോധനം കൂടുതൽ കർശനമായി നടപ്പാക്കുന്നതിനായി ഓസ്ട്രേലിയ സർക്കാർ പുതിയ നിയമഭേദഗതികൾ പാർലമെന്റിൽ അവതരിപ്പിച്ചു. നിയമം ലംഘിക്കുന്ന പ്രമുഖ ടെക് കമ്പനികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ രാജ്യത്തെ ഓൺലൈൻ സുരക്ഷാ റെഗുലേറ്ററായ eSafety കമ്മീഷണർക്ക് കൂടുതൽ അന്വേഷണ-നടപടി അധികാരങ്ങൾ നൽകുന്നതാണ് ഭേദഗതിയുടെ പ്രധാന ലക്ഷ്യം.

പുതിയ വ്യവസ്ഥകൾ പ്രകാരം നിയമലംഘനം നടത്തുന്ന കമ്പനികളിൽ നിന്ന് ആഭ്യന്തര രേഖകൾ, ഇ-മെയിലുകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ ആവശ്യപ്പെടാൻ റെഗുലേറ്റർക്ക് അധികാരമുണ്ടാകും. കൂടാതെ, നിയമലംഘനങ്ങൾക്ക് ചുമത്താവുന്ന പരമാവധി പിഴ 49.5 ദശലക്ഷം ഓസ്ട്രേലിയൻ ഡോളറിൽ നിന്ന് 99 ദശലക്ഷം ഡോളറായി ഇരട്ടിയാക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

  • കുട്ടികൾ ഇപ്പോഴും വ്യാജ അക്കൗണ്ടുകളിലൂടെയും മറ്റ് മാർഗങ്ങളിലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രവേശിക്കുന്നതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് സർക്കാർ നടപടി ശക്തമാക്കുന്നത്. കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കാൻ ടെക് കമ്പനികൾ നിയമം കർശനമായി പാലിക്കണമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഈ നിയമഭേദഗതി പാർലമെന്റിന്റെ അംഗീകാരത്തിന് ശേഷം പ്രാബല്യത്തിൽ വരും.

 

Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

×