വടകര എംഡിഎംഎ കേസ്:

Alex Sagar
1 Min Read

അധ്യാപിക കാവ്യയ്ക്ക് ഹൈക്കോടതി ജാമ്യം; ക്രിമിനൽ പശ്ചാത്തലമില്ലെന്ന് കോടതി

കൊച്ചി: വടകരയിൽ അധ്യാപകരും സ്പെഷൽ എജ്യുക്കേറ്റർമാരും ഉൾപ്പെട്ട എംഡിഎംഎ കേസിൽ മൂന്നാം പ്രതിയായ അധ്യാപിക കാവ്യ കെ.യ്ക്ക് കേരള ഹൈക്കോടതി ജാമ്യം അനുവദിച്ചു. അന്വേഷണം ഏതാണ്ട് പൂർത്തിയായതും തൊണ്ടിമുതൽ കണ്ടെടുത്തതും പ്രതിക്ക് മുൻകാല ക്രിമിനൽ പശ്ചാത്തലമില്ലാത്തതും പരിഗണിച്ചാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് ജാമ്യം അനുവദിച്ചത്.

കാവ്യയെ ജൂലൈ 25നാണ് അറസ്റ്റ് ചെയ്തത്. തുടർന്ന് ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയായിരുന്ന ഇവർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അന്വേഷണത്തിന്റെ പ്രധാന ഘട്ടങ്ങൾ പൂർത്തിയായ സാഹചര്യത്തിൽ കസ്റ്റഡി തുടരേണ്ട സാഹചര്യമില്ലെന്നാണ് കോടതി വിലയിരുത്തിയത്.

Ref.No:DPCI-PKD-50

ലഹരിമരുന്ന് കടത്താനും വിൽപ്പന നടത്താനും പ്രതികൾ ഗൂഢാലോചന നടത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ കാവ്യയുടെയും കേസിലെ രണ്ടാം പ്രതിയായ കീർത്തന കെ.സിയുടെയും ബാങ്ക് അക്കൗണ്ടുകൾ വഴി നടന്നതായും അന്വേഷണ സംഘം ആരോപിച്ചിട്ടുണ്ട്.

കോടതിയുടെ നിലപാട് കേസിലെ ആരോപണങ്ങളിൽ അന്തിമ കണ്ടെത്തലല്ല. ജാമ്യം അനുവദിച്ചത് വിചാരണയിൽ കുറ്റക്കാരിയാണോ നിരപരാധിയാണോ എന്ന കാര്യത്തിലുള്ള അന്തിമ തീരുമാനമായി കാണാനാകില്ല.കാവ്യയ്ക്ക് ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾജാമ്യവും നൽകണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം.

എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം.
അന്വേഷണവുമായി സഹകരിക്കണം. സാക്ഷികളെ സ്വാധീനിക്കുകയോ തെളിവുകളിൽ ഇടപെടുകയോ ചെയ്യരുത്. വിചാരണക്കോടതിയുടെ അനുമതിയില്ലാതെ കേരളം വിട്ടുപോകരുത് എന്നിവയാണ് പ്രധാന ജാമ്യ വ്യവസ്ഥകൾ.

Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

×