‘ഇന്ത്യ റഷ്യയുമായുള്ള എണ്ണ വ്യാപാരം നിർത്തണം’:

Anaidha S Karyat
1 Min Read

യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ സമ്മർദവുമായി സെലെൻസ്‌കി.

ന്യൂയോർക്ക്: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനായി റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കാൻ ഇന്ത്യ, ചൈന, തുർക്കിയ എന്നീ രാജ്യങ്ങളോട് ആവശ്യ​പ്പെട്ട് യുക്രെയ്ൻ പ്രസിഡന്റ് വ്ലോദിമിർ സെലെൻസ്‌കി.

ഐക്യരാഷ്ട്രസഭയുടെ ഭാഗമായി ന്യൂയോർക്കിൽ വെച്ച് ‘വാൾസ്ട്രീറ്റ് ജേർണലിന്’ നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ അഭ്യർത്ഥന നടത്തിയത്.

റഷ്യൻ സമ്പദ്‌വ്യവസ്ഥ വലിയ തോതിൽ ആശ്രയിക്കുന്നത് ഈ രാജ്യങ്ങളിലേക്കുള്ള ഊർജ്ജ കയറ്റുമതിയെയാണെന്നും, ഈ വ്യാപാരം നിർത്തലാക്കിയാൽ യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കാൻ മോസ്കോ നിർബന്ധിതമാകുമെന്നും വ്ലോദിമിർ വ്യക്തമാക്കി.

Ref.No:AS-994-019-50

പടിഞ്ഞാറൻ ഉപരോധങ്ങളെത്തുടർന്ന് റഷ്യ തങ്ങളുടെ എണ്ണ വ്യാപാരം ഏഷ്യൻ വിപണികളിലേക്ക് വൻതോതിൽ വഴിതിരിച്ചുവിട്ടിരുന്നു. ഇതിൽ ഇന്ത്യയും ചൈനയും റഷ്യൻ ക്രൂഡ് ഓയിലിന്റെ പ്രധാന വാങ്ങലുകാരായി മാറിയപ്പോൾ, തുർക്കിയയും പ്രധാന ഊർജ്ജ പങ്കാളിയായി തുടരുന്നുണ്ട്.

എന്നാൽ ഈ രാജ്യങ്ങളിൽ നിന്നുള്ള വരുമാനമാണ് റഷ്യയെ തങ്ങളുടെ സൈനിക നീക്കങ്ങൾ തുടരാൻ സഹായിക്കുന്നതെന്ന് സെലെൻസ്‌കി കുറ്റപ്പെടുത്തി.

അതേസമയം, രാജ്യത്തിന്റെ സാമ്പത്തികവും ഊർജ്ജപരവുമായ സുരക്ഷാ ആവശ്യങ്ങൾ മുൻനിർത്തിയാണ് ഇന്ത്യ ഊർജ്ജ ഇറക്കുമതി നടത്തുന്നതെന്ന നിലപാട് ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

ഇതിനിടയിലാണ് റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ നൂറുശതമാനം വരെ താരിഫ് ചുമത്താൻ അധികാരം നൽകുന്ന നിയമത്തിൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവെച്ചിരിക്കുന്നത്. ഇത് ഇന്ത്യയും ചൈനയും പോലുള്ള രാജ്യങ്ങൾക്ക് മേൽ വലിയ സമ്മർദത്തിന് കാരണമായിട്ടുണ്ട്.

ഐക്യരാഷ്ട്രസഭയുടെ സമ്മേളന വേളയിൽ ട്രംപുമായി കൂടിക്കാഴ്ച നടത്തിയ സെലെൻസ്‌കി, റഷ്യയുമായി ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള ‘ഊർജ്ജ വെടിനിർത്തൽ’ ചർച്ചകൾക്ക് യുക്രെയ്ൻ തയാറാണെന്ന് അറിയിച്ചു.

കൂടാതെ, ട്രംപിന്റെ മധ്യസ്ഥതയിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി ചർച്ചക്ക് ക്‍യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുദ്ധം അവസാനിപ്പിക്കാൻ നയതന്ത്ര നീക്കങ്ങൾക്കൊപ്പം കടുത്ത സാമ്പത്തിക സമ്മർദവും ആവശ്യമാണെന്നാണ് യുക്രെയ്ന്റെ നിലപാട്.

 

 

Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

×