‘വന്ദേമാതരം’ രണ്ട് വരിയിൽ നിർത്തി:

Anaidha S Karyat
1 Min Read

പ്രതിഷേധിച്ച് ബി.ജെ.പി എം.എൽ.എ മാർ….

ന്യൂഡൽഹി: ഔദ്യോഗിക ചടങ്ങുകളിൽ ദേശീയ ഗീതമായ ‘വന്ദേമാതരം’ ആലപിക്കുന്നത് രണ്ട് വരികളായി പരിമിതപ്പെടുത്തിയ കോൺഗ്രസ് സർക്കാരിന്റെ പുതിയ ഉത്തരവിനെതിരെ കർണാടക നിയമസഭയിൽ ബി.ജെ.പി എംഎൽഎമാരുടെ പ്രതിഷേധം.

നിയമസഭയിൽ വന്ദേമാതരത്തിന്റെ രണ്ട് വരികൾ കഴിഞ്ഞ ഉടൻ പ്രതിപക്ഷ നിരയിലെ ബി.ജെ.പി എംഎൽഎമാർ എഴുന്നേറ്റു നിൽക്കുകയും ഗാനത്തിന്റെ പൂർണരൂപം സഭക്കുള്ളിൽ ഒന്നിച്ച് ആലപിക്കുകയും ചെയ്തു.

Ref.No:AS-994-019-50

കോൺഗ്രസ് സർക്കാർ തങ്ങളുടെ കേന്ദ്ര നേതൃത്വത്തെയും സോണിയാ ഗാന്ധിയെയും പ്രീതിപ്പെടുത്താൻ വേണ്ടിയാണ് ദേശീയ ഗീതത്തോട് ഇത്തരമൊരു അവഹേളനം കാണിച്ചതെന്ന് ബി.ജെ.പി എം.എൽ.എ എസ്.ആർ. വിശ്വനാഥ് ആരോപിച്ചു.

സ്വാതന്ത്ര്യത്തിന് മുമ്പ് തന്നെ കോൺഗ്രസ് വന്ദേമാതരത്തെ എതിർത്തിരുന്നുവെന്നും, ദേശീയഗീതത്തിന് തുല്യമായ ഒരു ഗാനത്തെ വെട്ടിമുറിച്ച നടപടി ശക്തമായി എതിർക്കുമെന്നും കൂട്ടിച്ചേർത്തു. നിയമസഭയിൽ തങ്ങളെ തടയാൻ ശ്രമിച്ചാൽ വരാനിരിക്കുന്ന ദിവസങ്ങളിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ തന്നെ ആലപിക്കുമെന്നും ബി.ജെ.പി മുന്നറിയിപ്പ് നൽകി.

സെപ്റ്റംബർ 8ന് പുറത്തിറക്കിയ സർക്കാർ ഉത്തരവ് പ്രകാരം സംസ്ഥാനത്തെ ഔദ്യോഗിക പരിപാടികളിൽ വന്ദേമാതരത്തിന്റെ ആദ്യത്തെ രണ്ട് വരികൾ മാത്രമേ പാടാവൂ എന്ന് നിർദേശമുണ്ടായിരുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാർഗനിർദ്ദേശങ്ങൾക്ക് അനുസൃതമായാണ് ഈ തീരുമാനമെന്നും, രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഗവർണർ എന്നിവർ പങ്കെടുക്കുന്ന ഉയർന്ന ചടങ്ങുകളിൽ മാത്രമേ പൂർണരൂപം അനുവദിക്കൂ എന്നും ഗവർണറുടെ പേരിൽ ഇറങ്ങിയ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ കോൺഗ്രസിന്റെ ഈ വിശദീകരണങ്ങളെ പൂർണമായി തള്ളിക്കൊണ്ട് ബിജെപി വിഷയം വലിയ രാഷ്ട്രീയ ആയുധമാക്കുകയാണ്.

Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

×