ബ്യൂട്ടി മേഖലയിലെ അനധികൃത കടന്നു കയറ്റവും അമിത ഫീസ് വർദ്ധനവും തടയണം

M. H Abdul Rahman
2 Min Read

കൊച്ചി : ബ്യൂട്ടിപാർലർ മേഖലയിലുള്ള പരിശീലനം ലഭിക്കാത്തവരുടെയും ഫ്രീലാൻസുകാരുടെയും വൻകിട കുത്തകരുടെയും അനിയന്ത്രിതമായ കടന്നുകയറ്റത്തിനും അടിക്കടിയുണ്ടാകുന്ന ലൈസൻസ് ഫീസ്, പ്രൊഫഷണൽ ടാക്സ് വർദ്ധനവുകൾക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് ഓൾ കേരള ബ്യൂട്ടീഷൻ അസോസിയേഷൻ ( AKBA ) ശക്തമായ പ്രതിഷേധവുമായി രംഗത്ത്.

Kochi President Riju Martin

കണ്ണൂർ, കൽപ്പറ്റ, എറണാകുളം, നീലേശ്വരം എന്നിവിടങ്ങളിൽ നടന്ന സംഘടനയുടെ ജില്ലാ ജനറൽബോഡി യോഗങ്ങളിലാണ് ഈ വിഷയങ്ങളിൽ അടിയന്തിര നടപടി ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയത്.
ശരിയായ രീതിയിൽ കോഴ്സുകൾ പൂർത്തിയാക്കാതെയും മതിയായ പ്രാവീണ്യമോ ലൈസൻസുകളോ ഇല്ലാതെയും നിരവധി പേർ ബ്യൂട്ടിപാർലറുകൾ നടത്തുന്നതും ഫ്രീലാൻസ് മേഖലയിലേക്ക് കടന്നു വരുന്നതും വലിയ പ്രതിസന്ധിയെയാണ് സൃഷ്ടിക്കുന്നത്.

Kochi Secretary Sheela Devus

കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചും വലിയ മുതൽ മുടക്കിലും വർഷങ്ങളായി ഈ തൊഴിലിനെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന പരമ്പരാഗത ബ്യൂട്ടിപാർലർ ഉടമകൾ ഇതു മൂലം അടച്ചു പൂട്ടലിന്റെ വക്കിലാണെന്ന് യോഗം വിലയിരുത്തി. ഇതിനുപുറമേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്ന അടിക്കടിയുള്ള ലൈസൻസ് ഫീസ്, പ്രൊഫഷണൽ ടാക്സ് മറ്റ് അനുബന്ധ ഫീസുകൾ എന്നിവയുടെ വർദ്ധനവ് സംരംഭകർക്ക് താങ്ങാനാവുന്നതിലും അപ്പുറമാണ്. വൻകിട കുത്തകരുടെ കടന്നുകയറ്റവും യാതൊരുവിധ സുരക്ഷാ മാനന്തണ്ഡങ്ങളും ഇല്ലാതെ പ്രവർത്തിക്കുന്ന വ്യാജ ഫ്രീ ലാൻസുകാരും ഈ മേഖലയുടെ വിശ്വാസ്യത തകർക്കുകയാണ്.

Kannur President Nisha Santhosh

ഉപഭോക്താക്കളുടെ ആരോഗ്യത്തിനു പോലും ഭീഷണിയാകുന്ന അനധികൃത പ്രവർത്തനങ്ങൾ നിയന്ത്രിക്കാനും അമിതമായ ഫീസ് വർദ്ധനവ് പിൻവലിക്കാനും സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തയ്യാറാകണമെന്ന് ജനറൽ ബോഡിയോഗങ്ങൾ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വിവിധ കേന്ദ്രങ്ങളിൽ നടന്ന ജനറൽബോഡി യോഗങ്ങൾക്ക് താഴെപ്പറയുന്ന ഭാരവാഹികൾ നേതൃത്വം നൽകുന്നു.

Kannur Secretary Kavitha Vineesh

കൊച്ചി..
റിജു മാർട്ടിൻ പ്രസിഡന്റ്
ഷീല ദേവൂസ് സെക്രട്ടറി                                                                                                                                                                                സജ്‌ന സൽ‍മ നാസർ ( സജ്‌നാസ് )  ജോയിന്റ് സെക്രട്ടറി

കണ്ണൂർ..
നിഷ സന്തോഷ് പ്രസിഡണ്ട്
കവിത വിനീഷ്  സെക്രട്ടറി

കൽപ്പറ്റ.
രേഖ നാണു പ്രസിഡന്റ്

നീലേശ്വരം.
സുമ ഗോപിനാഥ് പ്രസിഡണ്ട്
ഷീബ രാമൻ സെക്രട്ടറി

മേഖലയിലെ തൊഴിലാളികളുടെ ഉപജീവനമാർഗ്ഗം സംരക്ഷിക്കുന്നതിനായി വരും ദിവസങ്ങളിൽ ശക്തമായ തുടർനടപടികളുമായി മുന്നോട്ടു പോകാനാണ് അസോസിയേഷന്റെ തീരുമാനം

 

Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

×