മുള്ളൂർക്കര റെയിൽവേ ഗേറ്റ് വീണ്ടും തകരാറിൽ; സ്കന്ദ ഷഷ്ടി ദിനത്തിൽ യാത്രക്കാർ ദുരിതത്തിൽ

M. H Abdul Rahman
1 Min Read

മുള്ളൂർക്കര :  മുള്ളൂർക്കര റെയിൽവേ ഗേറ്റ് വീണ്ടും തകരാറിലായത് വാഹന യാത്രക്കാരെയും കാൽനട യാത്രക്കാരെയും ഒരുപോലെ ദുരിതത്തിൽ ആക്കി. ഇരുനിലംകോട് ഷഷ്ടി ആഘോഷമായ ഇന്നലെ ക്ഷേത്രത്തിലേക്ക് എത്തുന്ന ഭക്തജനങ്ങളുടെയും വാഹനങ്ങളുടെയും വലിയ തിരക്കാണ് പ്രദേശത്ത് അനുഭവപ്പെട്ടത്. ഇതിനിടയിലാണ് മുള്ളൂർക്കര റെയിൽവേ ഗേറ്റിൽ വീണ്ടും തകരാർ സംഭവിച്ചത്.

ഉച്ചയ്ക്ക് രണ്ടു മണിയോടുകൂടി ഗേറ്റ്  തകരാറിലായതോടെ ഇരുവശത്തേക്ക് ഉള്ള വാഹനങ്ങൾ റോഡിൽ കുടുങ്ങി. വാഹനങ്ങളുടെയും ജനങ്ങളുടെയും തിരക്ക്  വർദ്ധിച്ചതോടെ  പ്രദേശത്ത് വലിയ ഗതാഗത കുരുക്കും അനുഭവപ്പെട്ടു. പ്രധാനപ്പെട്ട യാത്രാ മാർഗമായ മുള്ളൂർക്കര റെയിൽവേ ഗേറ്റിൽ തുടർച്ചയായി ഉണ്ടാകുന്ന തകരാറുകൾ ജനങ്ങളുടെ യാത്രയെ സാരമായി ബാധിക്കുകയാണ്.

വിശേഷദിവസങ്ങളിൽ പോലും ഇത്തരത്തിൽ ഗേറ്റ് തകരാറിലാകുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. റെയിൽവേ ഗേറ്റിലെ ആവർത്തിച്ചുള്ള തകരാറുകൾക്ക് ശാശ്വത പരിഹാരം കാണാൻ റെയിൽവേ  അധികൃതർ  നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മുള്ളൂർക്കര റെയിൽവേ ഗേറ്റിന്റെ ആവർത്തിച്ചുള്ള തകരാറിന് എപ്പോൾ ശാശ്വത പരിഹാരം കാണും?

ഡിപിസിഐ ന്യൂസ് മീഡിയമുള്ളൂക്കര

Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

×