വിദ്യാഭ്യാസ മേഖലയിൽ പെൺകുട്ടികളുടെ ആരോഗ്യ ശുചിത്വ പരിപാലനത്തിന് പ്രാധാന്യം നൽകി മുള്ളൂർക്കര ഗ്രാമപഞ്ചായത്തിന്റെ 2026 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സർക്കാർ എയ്ഡഡ് സ്കൂളുകളിൽ സാനിറ്ററി നാപ്കിൻ സ്ഥാപിക്കുന്ന പദ്ധതി ഉദ്ഘാടനം 2026 നവംബർ 12ന് വ്യാഴാഴ്ച കാലത്ത് 10 മണിക്ക് മുള്ളൂർക്കര എൻഎസ്എസ് ഹൈസ്കൂളിൽ നടന്നു.

ഒരു നാടിന്റെ യഥാർത്ഥ വികസനം എന്നത് ഭൗതിക സൗകര്യങ്ങൾ ഒരുക്കുന്നതിൽ മാത്രം ഒതുങ്ങുന്നതല്ല. ആ നാട്ടിലെ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസവും ആരോഗ്യകരമായ ജീവിത സാഹചര്യങ്ങളും സുരക്ഷിതമായ വളർച്ചാന്തരീക്ഷവും ഉറപ്പാക്കുമ്പോഴാണ് വികസനം അതിന്റെ പൂർണ്ണതയിൽ എത്തുന്നത്.

ഈ തിരിച്ചറിവിലൂടെ വിദ്യാഭ്യാസ മേഖലയ്ക്ക് മാത്രമല്ല ആരോഗ്യ മേഖലയ്ക്കും ശ്രദ്ധേയമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് മുള്ളൂർക്കര ഗ്രാമപഞ്ചായത്ത് വിവിധ പദ്ധതികളിൽ ആവിഷ്കരിക്കുന്നത് ഏറെ പ്രശംസനീയം ആണെന്ന് എൻഎസ്എസ് ഹൈസ്കൂൾ പ്രധാന അധ്യാപിക രാജേശ്വരി ടീച്ചർ സ്വാഗത പ്രസംഗത്തിൽ പറഞ്ഞു. പിടിഎ പ്രസിഡണ്ട് പി എ സുലൈമാന്റെ അധ്യക്ഷതയിൽ മുള്ളൂർക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി. മുംതാസ് നൗഷാദ് സാനിറ്ററി മെഷീൻ ഉദ്ഘാടന കർമ്മം നിർവഹിച്ച് സംസാരിച്ചു.

മുള്ളൂർക്കര ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർമാരായ ശ്രീമതി. മീന കെ ഇ, ശ്രീമതി. ജലജ കെ സി എന്നിവരും സ്കൂൾ പിടിഎ മെമ്പർമാരായ ശ്രീ. സലിം എം, പി ടി എ അംഗങ്ങൾ ശ്രീമതി. ശ്രീദേവി, ശ്രീമതി. നിമിഷ എന്നിവരും ഈ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു. ഹയർസെക്കൻഡറി വിഭാഗം അധ്യാപിക ശ്രീമതി. ശോഭ ടീച്ചർ നന്ദിയും പറഞ്ഞു.

