ഇഹ്‌യാഉസ്സുന്ന മദ്റസയിലും സിറാജ് അക്ഷരദീപത്തിന് തുടക്കമായി;

Zaid Ebrahim Anwari
1 Min Read

വിദ്യാർത്ഥികളിൽ  വായനാശീലം വളർത്താൻ പുതിയ ചുവടുവെപ്പ്

പറളി: വിദ്യാർത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും വായനയോടും വിജ്ഞാനശേഖരണത്തോടും കൂടുതൽ അടുപ്പിക്കുന്നതിനുമായി സിറാജ് ദിനപത്രം നടപ്പാക്കുന്ന അക്ഷരദീപം പദ്ധതിക്ക് പറളി റേഞ്ചിലെ ഇഹ്‌യാഉസ്സുന്ന മദ്റസയിലും തുടക്കമായി.

Ref.No:ZE-515-024-50

ഇന്നലെ നടന്ന ചടങ്ങിൽ മദ്റസ സദർ മുഅല്ലിം കാജാ ഹുസൈൻ അൽ ഹസനി ഉസ്താദും സിദ്ദീഖ് ലത്വീഫി ഉസ്താദും നേതൃത്വം നൽകി. വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുക, പൊതുവിജ്ഞാനം വർധിപ്പിക്കുക, പഠനകാര്യങ്ങളിൽ കൂടുതൽ താൽപര്യവും മികവും കൈവരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് അക്ഷരദീപം പദ്ധതി മദ്റസകളിലേക്ക് എത്തുന്നത്.

പറളി റേഞ്ചിൽ പദ്ധതിയുടെ ആദ്യ തുടക്കം പന്തംപാടം മദ്റസയിലായിരുന്നു. തുടർന്ന് റേഞ്ചിലെ വിവിധ മദ്റസകളിലേക്ക് പദ്ധതി വ്യാപിച്ചുവരികയാണ്. ഇതിന്റെ തുടർച്ചയായാണ് ഇഹ്‌യാഉസ്സുന്ന മദ്റസയിലും അക്ഷരദീപത്തിന് തുടക്കമായത്.

പാഠപുസ്തക പഠനത്തിനപ്പുറം ആനുകാലിക സംഭവങ്ങൾ, സാമൂഹിക അറിവുകൾ, വായന, ഭാഷാപരമായ കഴിവുകൾ എന്നിവയിൽ വിദ്യാർത്ഥികളെ കൂടുതൽ പ്രാപ്തരാക്കാൻ ഇത്തരം സംരംഭങ്ങൾ സഹായകമാകുമെന്നാണ് പ്രതീക്ഷ.

മദ്റസാ വിദ്യാഭ്യാസത്തോടൊപ്പം വായനയുടെയും വിജ്ഞാനത്തിന്റെയും വിശാലമായ ലോകത്തേക്ക് വിദ്യാർത്ഥികളെ നയിക്കുന്ന സിറാജ് അക്ഷരദീപം പദ്ധതി പറളി റേഞ്ചിലെ കൂടുതൽ മദ്റസകളിലേക്ക് വ്യാപിക്കുന്നത് വിദ്യാഭ്യാസ മേഖലയ്ക്ക് പ്രതീക്ഷ നൽകുന്ന മുന്നേറ്റമാണ്.

സൈദ് അൻവരി

Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

×