കബഡി മത്സരത്തിൽ എഫ് സി വളവിന് തകർപ്പൻ വിജയം

M. H Abdul Rahman
1 Min Read

മുള്ളൂർക്കര ഗ്രാമപഞ്ചായത്തിലെ കേരളോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കബഡി മത്സരത്തിൽ എഫ് സി വളവ് ടീം ജേതാക്കളായി. ആവേശം നിറഞ്ഞ ഫൈനൽ പോരാട്ടത്തിൽ കാഞ്ഞിരശ്ശേരി ടീമിനെ പരാജയപ്പെടുത്തിയാണ് എഫ് സി വളവ് കിരീടം സ്വന്തമാക്കിയത്.

ഇന്ന് രാവിലെ ഏഴുമണിയോടെയാണ് കബഡി മത്സരങ്ങൾക്ക് തുടക്കമായത്. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നായി എട്ടോളം ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. മികച്ച പ്രകടനത്തിലൂടെ മറ്റു ടീമുകളെ മറികടന്നാണ് എഫ് സി വളവ് ഫൈനലിൽ പ്രവേശിച്ചത്.

ഫൈനലിൽ കാഞ്ഞിരശ്ശേരി ടീമും എഫ് സി വളവും തമ്മിൽ നടന്ന പോരാട്ടം ഏറെ ആവേശകരമായിരുന്നു. ഇരുടീമുകളിലെയും താരങ്ങൾ മികച്ച പ്രകടനം കാഴ്ചവെച്ചതോടെ മത്സരം കാണികൾക്കും ആവേശമായി. ഒടുവിൽ 40 പോയിന്റ് നേടിയാണ് എഫ് സി വളവ് ടീം വിജയം സ്വന്തമാക്കിയതെന്ന് ടീം അംഗങ്ങൾ അറിയിച്ചു.

മത്സരത്തിലുടനീളം മികച്ച കൂട്ടായ്മയും മികവുറ്റ കളിശൈലിയും പുറത്തെടുത്ത എഫ് സി വളവ് ടീമിന് വിജയാശംസകളും അഭിനന്ദനങ്ങളും. ഫൈനലിൽ മികച്ച പോരാട്ടം കാഴ്ചവെച്ച കാഞ്ഞിരശ്ശേരി ടീമിനെയും അഭിനന്ദിക്കുന്നു.

കേരളോത്സവത്തിന്റെ ഭാഗമായി മുള്ളൂർക്കര പഞ്ചായത്തിൽ വരും ദിവസങ്ങളിലും വിവിധ കായിക-കലാ മത്സരങ്ങൾ അരങ്ങേറാനുണ്ട്. കൂടുതൽ മത്സരങ്ങളും വിജയികളും സംബന്ധിച്ച വാർത്തകൾ വരും ദിവസങ്ങളിൽ അറിയിക്കുന്നതാണ്.

ഡിപിസിഐ ന്യൂസ് മീഡിയ മുള്ളൂർക്കര

Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

×