‘സമാധാനത്തിന് അഹിംസയല്ലാതെ മറ്റ് വഴികളില്ല’:

Anaidha S Karyat
2 Min Read

ലോകസമാധാനത്തിന് ഗാന്ധിയൻ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണമെന്ന് യു.എൻ ജനറൽ സെക്രട്ടറി.

ന്യൂയോർക്ക്: ലോകത്ത് വർധിച്ചുവരുന്ന ഭിന്നതകൾക്കും സംഘർഷങ്ങൾക്കുമിടയിൽ മഹാത്മാഗാന്ധിയുടെ ഉപദേശങ്ങൾക്കും ആശയങ്ങൾക്കും പണ്ടത്തേക്കാളും പ്രസക്തിയേറിയിരിക്കുകയാണെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. ലോകസമാധാനത്തിനായി ഗാന്ധിയൻ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് അദ്ദേഹം ആഹ്വാനം ചെയ്യുകയായിരുന്നു.

ശാന്തിയുടെയും സമാധാനത്തിന്റെയും തത്വങ്ങളിൽ ഉറച്ചുനിന്നുകൊണ്ട് എങ്ങനെ ശാശ്വതമായ മാറ്റങ്ങൾ കൊണ്ടുവരാമെന്ന് തന്റെ ജീവിതത്തിലൂടെ കാണിച്ചുതന്ന വ്യക്തിത്വമാണ് ഗാന്ധിജിയെന്ന് ഗുട്ടെറസ് അനുസ്മരിച്ചു. വ്യവസ്ഥാപിതമായ വിവേചനത്തോടും അടിച്ചമർത്തലുകളോടും ക്രൂരതയിലൂടെയോ അക്രമത്തിലൂടെയോ അല്ല പ്രതികരിക്കേണ്ടത്. മറിച്ച്, പരസ്പര ധാരണയുടെ പാലങ്ങൾ പണിയാനും അന്തസ്സ് വീണ്ടെടുക്കാനും സംഭാഷണങ്ങളുടെയും അഹിംസയുടെയും മാർഗ്ഗമാണ് സ്വീകരിക്കേണ്ടതെന്ന് ഗാന്ധിജി തെളിയിച്ചു തന്നു.

Ref.No:AS-994-019-50

ഇന്ന് ആളുകൾ വലിയ തോതിൽ ദുരിതമനുഭവിക്കുകയാണ്. ദാരിദ്ര്യവും അസമത്വവും സമ്പന്നരും പാവപ്പെട്ടവരും തമ്മിലുള്ള അകലം വർധിപ്പിക്കുന്നു. ഐക്യരാഷ്ട്രസഭാ ചാർട്ടർ, മനുഷ്യാവകാശങ്ങൾ, അന്താരാഷ്ട്ര നിയമങ്ങൾ, നയതന്ത്ര ചർച്ചകൾ തുടങ്ങിയ സമാധാനത്തിന്റെ അടിസ്ഥാന അടിത്തറകൾ പോലും പലപ്പോഴും ലംഘിക്കപ്പെടുകയാണ് ഗുട്ടെറസ് ചൂണ്ടിക്കാട്ടി.

ഇന്ന് ആളുകൾ വലിയ തോതിൽ ദുരിതമനുഭവിക്കുകയാണ്. ദാരിദ്ര്യവും അസമത്വവും സമ്പന്നരും പാവപ്പെട്ടവരും തമ്മിലുള്ള അകലം വർധിപ്പിക്കുന്നു. ഐക്യരാഷ്ട്രസഭാ ചാർട്ടർ, മനുഷ്യാവകാശങ്ങൾ, അന്താരാഷ്ട്ര നിയമങ്ങൾ, നയതന്ത്ര ചർച്ചകൾ തുടങ്ങിയ സമാധാനത്തിന്റെ അടിസ്ഥാന അടിത്തറകൾ പോലും പലപ്പോഴും ലംഘിക്കപ്പെടുകയാണ് ഗുട്ടെറസ് ചൂണ്ടിക്കാട്ടി.

പങ്കുവെക്കപ്പെടുന്ന മാനവികതയും മുൻനിർത്തി യഥാർത്ഥ നയതന്ത്ര ചർച്ചകളിലൂടെ വിഭജനങ്ങളെ ഇല്ലാതാക്കാൻ അന്താരാഷ്ട്ര സമൂഹം ഒന്നിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഗാന്ധി ജയന്തിയും അന്താരാഷ്ട്ര അഹിംസാ ദിനവും പ്രമാണിച്ച് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം മിഷൻ ‘സമാധാനത്തിനും വികസനത്തിനുമുള്ള മാർഗ്ഗമായി അഹിംസ’ എന്ന വിഷയത്തിൽ പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചു.

ചടങ്ങിൽ സംസാരിച്ച ഐക്യരാഷ്ട്രസഭയിലെ ഇന്ത്യൻ സ്ഥിരം പ്രതിനിധി അംബാസഡർ ഹരീഷ് പർവതനേനി ഗാന്ധിയൻ ആശയങ്ങളുടെ പ്രാധാന്യം വിശദീകരിച്ചു. എല്ലാവരുടെയും ഉന്നമനം ലക്ഷ്യമിടുന്ന ഗാന്ധിജിയുടെ ‘സർവോദയം’ എന്ന ആശയം ഇന്നത്തെ ലോകം ആവശ്യപ്പെടുന്ന തുല്യതയും സുസ്ഥിരവുമായ വികസന മാതൃകക്ക് അനുയോജ്യമാണെന്ന് ഹരീഷ് പർവതനേനി പറഞ്ഞു.

ഭൂമിക്ക് എല്ലാവരുടെയും ആവശ്യങ്ങൾ നിറവേറ്റാനുള്ള വകയുണ്ട്, എന്നാൽ ആഗ്രഹങ്ങൾക്കില്ല എന്ന ഗാന്ധിജിയുടെ നിരീക്ഷണം ഇന്നത്തെ കാലാവസ്ഥാ വ്യതിയാന ഭീഷണികൾക്കിടയിൽ പ്രകൃതി സംരക്ഷണത്തിനായി ഓർമിപ്പിക്കപ്പെടുന്നു. സ്വന്തം സാംസ്കാരിക വ്യക്തിത്വം നിലനിർത്തിക്കൊണ്ടുതന്നെ മറ്റ് സംസ്കാരങ്ങളെ ആദരിക്കാനും സ്വീകരിക്കാനും ഗാന്ധിയൻ കാഴ്ചപ്പാടുകൾ സഹായിക്കുന്നുവെന്നും ഹരീഷ് പർവതനേനി കൂട്ടിച്ചേർത്തു.

2028-29 വർഷത്തേക്കുള്ള യു.എൻ സുരക്ഷാ കൗൺസിൽ സീറ്റിലേക്കുള്ള ഇന്ത്യയുടെ മുൻഗണനകൾ ഈ ഗാന്ധിയൻ മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ‘ശാന്തി’ (Securing Holistic Advancement through Norms, Trust and Integrity) എന്ന മുദ്രാവാക്യത്തിലൂടെ ലോകത്ത് സമഗ്ര പുരോഗതിയും വിശ്വസ്തതയും ഉറപ്പാക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

സമാധാനത്തിലേക്ക് പ്രത്യേക പാതകളൊന്നുമില്ല, സമാധാനം തന്നെയാണ് പാത” എന്ന സന്ദേശമാണ് ഐക്യരാഷ്ട്രസഭയുടെ പ്രവർത്തനങ്ങൾക്ക് വഴികാട്ടിയാകുന്നതെന്ന് പറഞ്ഞുകൊണ്ട് ഐക്യരാഷ്ട്രസഭ നോർത്തേൺ ലോണിലുള്ള ഗാന്ധിജിയുടെ അർദ്ധകായ പ്രതിമയിൽ ഇന്ത്യൻ പ്രതിനിധി പുഷ്പാർച്ചന നടത്തുകയും ചെയ്തു.

Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

×