നടപടികളെല്ലാം ഓട്ടോമാറ്റിക്കാക്കും:

Anaidha S Karyat
1 Min Read

പുതിയ വാഹനങ്ങൾക്ക് നമ്പർ കിട്ടാൻ ഇനി വൈകില്ല.

തിരുവനന്തപുരം: ഏതൊരു വ്യക്തിയുടെയും ആഗ്രഹമാണ് സ്വന്തമായൊരു വാഹനം. ആഗ്രഹം സാധിച്ചാലും വാഹനത്തിന്റെ രജിസ്‌ട്രേഷൻ/ നമ്പർ എന്നീ നടപടികൾ പലപ്പോഴും വൈകാറുണ്ട്.

ചിലർ പുതിയ വാഹനം ടി.പി (താത്കാലിക നമ്പർ) ഉപയോഗിച്ച് നിരത്തുകളിൽ ഇറക്കിയാലും അപകടം സംഭവിച്ചാൽ രജിസ്‌ട്രേഷൻ നടപടികൾ വീണ്ടും വൈകും. എന്നാൽ ഇതിനെല്ലാം ശാശ്വത പരിഹാരവുമായി വാഹൻ സോഫ്റ്റ് വെയർ അപ്ഡേറ്റ് ചെയ്യാനൊരുങ്ങി കേന്ദ്ര സർക്കാർ.

Ref.No:AS-994-019-50

ഇതുപ്രകാരം, പുതിയ വാഹനം വാങ്ങിയാൽ രജിസ്ട്രേഷനുവേണ്ടി കാത്തിരിക്കേണ്ടി വരില്ല. നിലവിലെ സംവിധാനത്തിൽ മാറ്റം വരുത്തി ഫീസും ടാക്‌സും അടച്ചാലുടൻ രജിസ്ട്രേഷൻ ലഭിക്കുന്ന വിധത്തിൽ ഓട്ടമാറ്റിക്കായി രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കാം. കൂടാതെ, ഷോറൂമിൽനിന്ന് തന്നെ വാഹനം രജിസ്റ്റർ ചെയ്യാനും സൗകര്യം ഒരുക്കും.

അസി. വെഹിക്കിൾ ഇൻസ്‌പെക്ടർമാരാണ് ഓൺലൈൻ അപേക്ഷകളിൽ വാഹന രജിസ്ട്രേഷൻ അനുവദിച്ചിരുന്നത്. എന്നാൽ, കൂടുതൽ അപേക്ഷകൾ എത്തിയതോടെ ജോലിഭാരം കൂടുകയും രജിസ്‌ട്രേഷൻ നടപടികൾ വൈകുകയും ചെയ്തിരുന്നു.

ചില ഉദ്യോഗസ്ഥർ കൈക്കൂലിക്കുവേണ്ടി രജിസ്ട്രേഷൻ വൈകിപ്പിച്ചതും പരാതിക്ക് ഇടയാക്കിയിട്ടുണ്ട്. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ ഇതിനെല്ലാം ഒരു മാറ്റം വരുമെന്നാണ് പ്രതീക്ഷ.

 

Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

×