അനലോഗ് ഡയറി വിഭവങ്ങൾക്ക് സൊമാറ്റോ വിലക്ക്

Meenakashi Ramkumar
1 Min Read

നിയമം ലംഘിക്കുന്ന റെസ്റ്റോറന്റുകൾ ഡീലിസ്റ്റ് ചെയ്യുമെന്ന് മുന്നറിയിപ്പ്

ന്യൂഡൽഹി: പാലിൽ നിന്നുള്ള യഥാർഥ ഡയറി ഉൽപ്പന്നങ്ങൾക്ക് പകരമായി ഉപയോഗിക്കുന്ന അനലോഗ് ഡയറി ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് തയ്യാറാക്കുന്ന വിഭവങ്ങൾ സംബന്ധിച്ച് റെസ്റ്റോറന്റുകൾക്ക് മുന്നറിയിപ്പുമായി സൊമാറ്റോ. ഇത്തരം വിഭവങ്ങൾ പ്ലാറ്റ്‌ഫോമിൽ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ലിസ്റ്റ് ചെയ്യുന്നത് അനുവദിക്കില്ലെന്നും നിയമം പാലിക്കാത്ത റെസ്റ്റോറന്റുകളെ പ്ലാറ്റ്‌ഫോമിൽ നിന്ന് നീക്കം ചെയ്യാൻ (delist) നടപടി സ്വീകരിക്കുമെന്നും കമ്പനി അറിയിച്ചതായാണ് റിപ്പോർട്ട്.

യഥാർഥ പാലും പാലുത്പന്നങ്ങളും ഉപയോഗിച്ചുള്ള വിഭവങ്ങളെയും വെജിറ്റബിൾ ഫാറ്റ്, മറ്റ് പകരക്കാരായ ചേരുവകൾ എന്നിവ ഉപയോഗിച്ച് തയ്യാറാക്കുന്ന അനലോഗ് ഡയറി വിഭവങ്ങളെയും ഉപഭോക്താക്കൾക്ക് വ്യക്തമായി തിരിച്ചറിയാൻ കഴിയുന്ന തരത്തിൽ വിവരങ്ങൾ നൽകണമെന്നാണ് നിർദേശം.

Ref.No:DPCI-PKD-50

ഉപഭോക്താക്കൾക്ക് ഭക്ഷണത്തിന്റെ സ്വഭാവവും ചേരുവകളും സംബന്ധിച്ച് വ്യക്തമായ വിവരം ലഭിക്കുന്നതിനും തെറ്റിദ്ധാരണ ഒഴിവാക്കുന്നതിനുമാണ് നടപടി ലക്ഷ്യമിടുന്നത്. ഭക്ഷണത്തിന്റെ മെനു വിവരങ്ങളിൽ കൃത്യത ഉറപ്പാക്കണമെന്നും, അനലോഗ് ഡയറി ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്ന വിഭവങ്ങൾ ആവശ്യമായ രീതിയിൽ വ്യക്തമാക്കണമെന്നും റെസ്റ്റോറന്റുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

നിർദേശങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങളുടെ ലിസ്റ്റിംഗുകൾ നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് സൊമാറ്റോ വ്യക്തമാക്കിയിട്ടുണ്ട്.

ഭക്ഷണത്തിന്റെ ഘടകങ്ങളെക്കുറിച്ചുള്ള സുതാര്യമായ വിവരങ്ങൾ ഉപഭോക്താക്കൾക്ക് നൽകുന്നത് ഓൺലൈൻ ഫുഡ്-ഡെലിവറി പ്ലാറ്റ്‌ഫോമുകളുടെ ഉത്തരവാദിത്തത്തിന്റെ ഭാഗമാണെന്ന ചർച്ചകൾക്കിടെയാണ് സൊമാറ്റോയുടെ പുതിയ നീക്കം.

TAGGED:
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

×